Saturday, October 18, 2025

ട്രോളിങ് നിയന്ത്രണം കഴിഞ്ഞു; വിഴിഞ്ഞം തീരത്ത് ആവേശം…

Must read

തിരുവനന്തപുരം (Thiruvananthapuram) : ട്രോളിങ് നിയന്ത്രണങ്ങള്‍ നീങ്ങി തീരദേശം ഉണര്‍ന്ന് വരുന്നതിനിടെ വിഴിഞ്ഞം തീരം മത്സ്യത്തൊഴിലാളികള്‍ക്ക് ആവേശമായി മാറി. ഇത്തവണ വിഴിഞ്ഞത്ത് കയറ്റുമതി സാധ്യതയുള്ള ഇനങ്ങളില്‍പെട്ട മത്സ്യങ്ങളെ ധാരാളമായി ലഭിക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതിനിടെ വിഴിഞ്ഞത്ത് കൂറ്റന്‍ തിരണ്ടി മത്സ്യത്തെ കിട്ടി. ഏകദേശം 90 കിലോയുള്ള തിരണ്ടി 8,000 രൂപയ്ക്കാണ് വിറ്റുപോയത്. കയറ്റുമതിക്ക് കൂടുതലും സാധ്യതയുള്ള മീനാണ് തിരണ്ടി.

വരും ദിവസങ്ങളില്‍ കൊഞ്ച്, വാള, ചൂര എന്നിവയുടെ വന്‍ ശേഖരം എത്തുമെന്ന് തൊഴിലാളികള്‍ പറയുന്നു. ഇവയും കയറ്റുമതി സാധ്യത കൂടുതലുള്ളവയാണ്. ട്രോളിങ് നിയന്ത്രണം കഴിഞ്ഞ് ആദ്യം കടലില്‍ പോയവര്‍ക്ക് തുടക്കത്തില്‍ മത്സ്യലഭ്യത കുറഞ്ഞെങ്കിലും മഴ കിട്ടിയതോടെ വള്ളങ്ങളില്‍ നിറഞ്ഞ് മത്സ്യങ്ങള്‍ എത്തി. തുടര്‍ ദിവസങ്ങളില്‍ സീസണ്‍ തുടരുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇന്ന് വന്ന വള്ളങ്ങളില്‍ കൂടുതലും ഉണ്ടായിരുന്നത് കൊഴിയാള ആയിരുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article