അറിയാം നാല്‍പാമരാദി എണ്ണയുടെ ആയുര്‍വേദ ഗുണങ്ങള്‍…

Written by Web Desk1

Published on:

ആയുര്‍വേദത്തില്‍ പല തരം എണ്ണകളുണ്ട്. രോഗങ്ങള്‍ മാറ്റാനും സൗന്ദര്യ സംരക്ഷണത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം ഇവയേറെ ഗുണകരവുമാണ്. പലതിനും പല തരം എണ്ണകളാണെന്നു മാത്രം. ചര്‍മത്തില്‍ പുരട്ടാവുന്ന ഒരു ആയുര്‍വേദ എണ്ണയാണ് നാല്‍പാമരാദി, നാല്‍പാമരാദി തൈലം എന്നാണ് ഇതു പൊതുവേ അറിയപ്പെടുന്നത്. ഇതു പുരട്ടി കുളിയ്ക്കുന്നത് മുഖത്തും ദേഹത്തും തേയ്ക്കുന്നത് ധാരാളം ആയുര്‍വേദ ഗുണങ്ങള്‍ നല്‍കുന്നു. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ നാലു മരങ്ങളില്‍ നിന്നാണ് ഇതു തയ്യാറാക്കുന്നത്.

അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയില്‍ നിന്നാണിവ തയ്യാറാക്കുന്നത്. ഇതു വെളിച്ചെണ്ണയിലും നല്ലെണ്ണയിലുമുണ്ടാക്കും. നല്ലെണ്ണ ചൂടും വെളിച്ചെണ്ണ തണുപ്പും നല്‍കും. കാലാവസ്ഥയും ശരീര പ്രകൃതവും അനുസരിച്ച് ഇതുപയോഗിയ്ക്കാം. ഇതിനൊപ്പം ഇതില്‍ മറ്റു പല ഔഷധ ചേരുവകളും ചേര്‍ക്കുകയും ചെയ്യുന്നു. പല ചര്‍മ രോഗങ്ങള്‍ക്കും അലര്‍ജികള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് ഈ പ്രത്യേക ആയുര്‍വേദ തൈലം. എക്സീമ പോലുളള ചര്‍മ പ്രശ്നങ്ങള്‍ക്കും ശരീരത്തിലുണ്ടാകുന്ന ചുവന്ന തടിപ്പുകള്‍ക്കും ചൊറിച്ചിലിനുമെല്ലാം നല്ലൊരു പരിഹാരമാണിത്.

വരണ്ട ചര്‍മമുള്ളവര്‍ക്ക് ഇതേറെ നല്ലതാണ്. വരണ്ട ചര്‍മം പ്രായമേറെ തോന്നിപ്പിയ്ക്കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനും ചര്‍മം അയഞ്ഞു തൂങ്ങാനുമെല്ലാം ഇതു കാരണമാകുകയും ചെയ്യുന്നു. ഇതിനെല്ലാം തന്നെയുള്ള നല്ലൊരു പരിഹാരമാണ് നാല്‍പാമരാദി തൈലം. ഇത് ചര്‍മത്തിന് ഇറുക്കം നല്‍കുന്നു. ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചുളിവുകള്‍ വീഴുന്നതു തടയുന്നു. വരണ്ട ചര്‍മം പ്രായമേറെ തോന്നിപ്പിയ്ക്കുന്നതിനുള്ള പ്രധാന കാരണമാണ്. ഇതിനുള്ള പരിഹാരമാണ് ഇത്. ശരീരത്തിന് നിറം വയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ടൊരു ഓയിലാണ് ഇത്.

ഇതില്‍ വെളുക്കാന്‍ സഹായിക്കുന്ന മഞ്ഞള്‍ അടക്കമുള്ള പല ചേരുവകളുമുണ്ട്. രാമച്ചം, നെല്ലിക്ക തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ഇതെല്ലാം തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചര്‍മത്തിന് ഉപകാരപ്രദമാണ്. നാല്‍പാമരാദി തൈലം ശരീരം തണുപ്പിയ്ക്കും. വെളിച്ചെണ്ണയില്‍ തയ്യാറാക്കുന്നത് വേനല്‍ക്കാലത്തു ശരീരത്തിനു തണുപ്പു നല്‍കുന്നതു. പാദത്തിനടിയില്‍ വരെ തേച്ചു കുളിയ്ക്കുക. വേനല്‍ക്കാലത്ത് ഇതു തേച്ചു കുളിയ്ക്കുന്നത് ചൂടു കുരു പോലുളള ചര്‍മ പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കാന്‍ ഏറെ നല്ലതാണ്. ശരീരത്തിന് ചെറുപ്പവും രക്തപ്രസാദവുമെല്ലാം നല്‍കാന്‍ നാല്‍പാമരാദി എണ്ണ മസാജ് ഏറെ നല്ലതാണ്. ഇതു ദേഹത്തെങ്കിലും മുഖത്തെങ്കിലും. ചെറുചൂടില്‍ ഇതു ശരീരത്തിലും ദേഹത്തും മസാജ് ചെയ്താല്‍ ഏറെ ഗുണങ്ങള്‍ ലഭിയ്ക്കുക. ചര്‍മ സൗന്ദര്യത്തെ, മുഖ സൗന്ദര്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണിത്.

ചര്‍മം വല്ലാതെ വരണ്ടതായാല്‍ ചര്‍മത്തില്‍ പാടുകള്‍ വീഴുന്നതു സാധാരണയാണ്. പ്രത്യേകിച്ചും വെളുത്ത നിറത്തിലെ പാടുകള്‍. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് നാല്‍പാമരാദി തൈലം. ഇത്തരം പാടുകള്‍ ചര്‍മത്തിലെങ്കില്‍ ഈ എണ്ണ തേച്ചു കുളിച്ചാല്‍ മതിയാകും. ചര്‍മത്തിനു പ്രായക്കുറവ് നല്‍കുന്ന, അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമാകുന്ന ഒന്നാണ് നാല്‍പാമരാദി തൈലം. നല്ല കൊഴുപ്പുള്ള ഈ എണ്ണ അല്‍പം മാത്രം ഉപയോഗിച്ചാല്‍ തന്നെയും ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കുന്നുണ്ട്. ഇതു ശരീരത്തില്‍ തേച്ചു പിടിപ്പിച്ച് അല്‍പ സമയത്തിനു ശേഷം കഴുകിക്കളയുന്നതാണ് നല്ലത്. കഴുകുമ്പോള്‍ സോപ്പിനു പകരം തികച്ചും സ്വാഭാവിക വഴികളായ ചെറുപയര്‍ പൊടി, ഇഞ്ച പോലുള്ളവ ഉപയോഗിയ്ക്കുക.

See also  ഡയറ്റില്‍ നെയ്യ് ഉള്‍പ്പെടുത്തൂ; അറിയാം മാറ്റങ്ങൾ…

നാല്‍പാമരാദി തൈലത്തിനു പുറമേ നാല്‍പാമരം വെള്ളത്തിലിട്ടു തിളപ്പിച്ച് ഇതുപയോഗിച്ചു കുളിക്കുന്നതും ഏറെ നല്ലതാണ്. ഇതും ചര്‍മത്തിന് നല്ലതാണ്. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് ഈ വെള്ളം ഉപയോഗിച്ചു കുളിയ്ക്കുന്നത് ശരീരത്തിന് ഏറെ തണുപ്പു നല്‍കുന്നു. ചര്‍മത്തില്‍ ഉണ്ടാകുന്ന മൊരി പോലുളള പ്രശ്നങ്ങള്‍ക്ക് ഇതൊരു ഉത്തമ പരിഹരം തന്നെയാണ്. നല്ല മിനുസമുള്ള, തിളങ്ങുന്ന, മാര്‍ദവുമുള്ള ചര്‍മം ഇതു പുരട്ടി കുളിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്നു. യാതൊരു ദോഷവും വരുത്താത്ത പ്രകൃതി ദത്ത ആയുര്‍വേദ എണ്ണയാണിത്. കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കുമെല്ലാം ഏറെ ഗുണകരമാണ് ഈ പ്രത്യേക ആയുര്‍വേദ തൈലം

Leave a Comment