വെളുക്കാന്‍ പല വഴികളും അന്വേഷിക്കുന്നവരാണ് നമ്മളില്‍ പലരും. പല ക്രീമുകളും ശരീരത്തിന് തികച്ചും ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നവയാണ്. ഇവ ഉപയോഗിച്ചു വൃക്ക സംബന്ധമായ രോഗങ്ങള്‍ വന്നവരെക്കുറിച്ച് വരെ നാം കേട്ടു കാണും. ഗ്ലൂട്ടാത്തയോണ്‍ ഗുണം നല്‍കുന്ന ചില നാച്വറല്‍ വഴികള്‍ നമുക്ക് മുന്നിലുണ്ടെന്നതാണ് വാസ്തവം. ഇതില്‍ ഒന്നിനെ കുറിച്ചറിയാം. തികച്ചും പ്രകൃതിദത്ത ഗുണം നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിന് നിറവും ചെറുപ്പവുമെല്ലാം നല്‍കാന്‍ സഹായിക്കുന്ന, ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിക്കുന്ന പ്രത്യേക പാനീയമാണിത്. യാതൊരു പാര്‍ശ്വഫലവും ചര്‍മത്തിന് വരുത്താത്ത ഒന്ന്. പ്രകൃതിദത്ത ഗ്ലൂട്ടാത്തയോണ്‍ ഡ്രിങ്ക് എന്ന് പറയാം. ഇതിനായി വേണ്ടത് രണ്ടേ രണ്ട് ചേരുവകള്‍ മാത്രമാണ്, നെല്ലിക്കയും തേനും.
നെല്ലിക്ക ആരോഗ്യ, സൗന്ദര്യ, മുടി സംരക്ഷണത്തിന് ഒരുപോലെ സഹായിക്കുന്ന ഒന്നാണ്. വൈറ്റമിന്‍ സി സമ്പുഷ്ടമാണ് ഇത്. ഇതിനാല്‍ തന്നെ ചര്‍മത്തിനും നിറത്തിനും ചുളിവുകള്‍ വരാതെ തടയാനുമെല്ലാം ഏറെ മികച്ചതുമാണ്. തേനും ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് മിതമായി ഉപയോഗിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. സൗന്ദര്യത്തിനും ഇതേറെ നല്ലതാണ്. ഇത് കഴിക്കുന്നതും ചര്‍മത്തില്‍ പുരട്ടുന്നതുമെല്ലാം തന്നെ ഏറെ നല്ലതാണ്. തേനിന് ആന്റിഫംഗല്‍, ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. കോശങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് തേന്‍. ചര്‍മത്തിന് ചെറുപ്പം നല്‍കുന്ന, മികച്ച ക്ലെന്‍സര്‍ കൂടിയാണ്.
ഈ ഗ്ലൂട്ടത്തയോണ്‍ പാനീയമുണ്ടാക്കാന്‍ നെല്ലിക്ക അരയ്ക്കുക. അതല്ലെങ്കില്‍ ഇതിന്റെ നീരെടുക്കുക. ഒന്നോ രണ്ടോ നെല്ലിക്കയുടെ നീര് മതിയാകും. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്തിളക്കി രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കാന്‍ പറ്റാത്തവര്‍ക്ക് പ്രാതലിനൊപ്പം കുടിയ്ക്കാം. ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസമെങ്കിലും ഇത് ചെയ്യാം. അടുപ്പിച്ച് ചെയ്താല്‍ ഇത് ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിന് നിറം മാത്രമല്ല, ചെറുപ്പവും തിളക്കവുമെല്ലാം തന്നെ ഇതിലൂടെ ലഭിയ്ക്കുന്നു.