പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിനി ഷഹര്‍ബാനയുടെ മൃതദേഹം കണ്ടെത്തി; സൂര്യക്കായി തിരച്ചില്‍

Written by Taniniram

Published on:

ഇരട്ടി പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പെട്ടു കാണാതായ 2 വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സൈക്കോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനി എടയന്നൂര്‍ സ്വദേശിനി ഷഹര്‍ബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയ്ക്കായി (21) തിരച്ചില്‍ തുടരുന്നു.

സഹപാഠിയുടെ പടിയൂര്‍ പൂവത്തെ വീട്ടില്‍ എത്തിയ ഇവര്‍ പുഴക്കരയില്‍നിന്നു മൊബൈലില്‍ ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിന് സമീപം പുഴയില്‍ ഇറങ്ങി. സമീപത്തു മത്സ്യം പിടിക്കുന്നവരും ടാങ്കിനു മുകളിലുണ്ടായിരുന്ന വാട്ടര്‍അതോറിറ്റി ജീവനക്കാരനും വിലക്കാന്‍ ശ്രമിച്ചെങ്കിലും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു.പിന്നീട് ഒഴുക്കില്‍പെട്ട് മുങ്ങിത്താഴുകയായിരുന്നു.

പുഴയില്‍ മീന്‍ പിടിക്കുന്നവര്‍ വലയെറിഞ്ഞ് വിദ്യാര്‍ത്ഥിനികളെ രക്ഷിക്കാന്‍ ശ്രമിച്ചു. കുട്ടികള്‍ വലയില്‍ പെട്ടെങ്കിലും വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വലയില്‍നിന്നു പുറത്തുപോയി. പിന്നീട് അഗ്‌നിരക്ഷാ സേനയിലെ സ്‌കൂബാ ഡൈവര്‍മാര്‍ ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രിയായതോടെ തിരച്ചില്‍ ദുഷ്‌കരമായിരുന്നു.

See also 

Related News

Related News

Leave a Comment