Saturday, April 12, 2025

ഹെല്‍മറ്റില്ലാതെയും അശ്രദ്ധയോടും ടൂവീലര്‍ ഓടിച്ചു ;ന്യായ സംഹിതയില്‍ കേരളത്തിലെ ആദ്യകേസില്‍ എഫ്‌ഐആര്‍

Must read

- Advertisement -

\
മലപ്പുറം : ജൂലായ് 1 മുതല്‍ നിലവില്‍ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തു.ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ് സംഹിത പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത സ്റ്റേഷന്‍. ഇരുചക്രവാഹനത്തില്‍ വാഹനത്തില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച യുവാവിനെതിരെയാണ് 12.19 എ.എമ്മിന് കേസ് എടുത്തത്.

ക്രൈം നമ്പര്‍ 936 പ്രകാരമാണ് കര്‍ണാടകയിലെ കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ പ്രകാരം കോഴിക്കോട്-പാലക്കാട് റോഡിലൂടെ പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് KL-65-A-2983 നമ്പരുളള മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധധരിക്കാതെയും, അശ്രദ്ധമായും മനുഷ്യ ജീവന് അപായം വരത്തക്കവിധത്തിലും ഓടിച്ചുവെന്നാണ് കേസ്. കേസെടുത്ത ശേഷം പ്രതിയെ നോട്ടീസ് നല്‍കി വിട്ടയച്ചു.

ഭാരതീയ ന്യായ് സംഹിത പ്രകാരം രാജ്യത്തെ ആദ്യകേസ് ഡല്‍ഹി സെന്‍ട്രലിലുളള കമലാ മര്‍ക്കെറ്റ് സ്‌റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തത്.

See also  ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം; അമ്മ അറസ്റ്റില്‍…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article