- Advertisement -
ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉജ്ജ്വല വിജയം നേടിയ ടീം ഇന്ത്യയുടെ വിജയാഘോഷം ശ്രദ്ധനേടിയിരിക്കുകയാാണ്. ആദ്യം പലതാരങ്ങളും നിറകണ്ണുകളോടെയാണ് ആഘോഷം തുടങ്ങിയത് തന്നെ. ഇന്ത്യക്ക് ലോകകിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞ പിച്ചിലെ മണ്ണ് പലരും പോക്കറ്റിലാക്കി നിധി പോലെ സൂക്ഷിച്ചു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ആവേശം നിയന്ത്രിക്കാനായില്ല, പിച്ചിലെ മണ്ണ് കഴിച്ചാണ് അദ്ദേഹം ആഘോഷിച്ചാണ്. രോഹിത് ശര്‍മ്മയുടെ ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഐസിസി തന്നെ ഈ വീഡിയോ പങ്ക് വച്ചതോടെയാണ് ഏവരുടെയും ശ്രദ്ധ നേടിയത്.