നടി മീരാനന്ദന്‍ വിവാഹിതയായി, ഗുരുവായൂര്‍ അമ്പലനടയില്‍ വരന്‍ ശ്രീജു താലിചാര്‍ത്തി

Written by Taniniram

Published on:

ചലച്ചിത്ര താരം മീരാ നന്ദന്‍ വിവാഹിതയായി. മീരയുടെ ഇഷ്ടദൈവം ഗുരുവായൂരപ്പന്റെ തിരുനടയിലാണ് വരന്‍ ശ്രീജു, മീരയ്ക്ക് താലി ചാര്‍ത്തിയത്. എന്റ് ലവ എന്റെ ലൈഫ് എന്ന ക്യാപ്ഷനോടെയാണ് വിവാഹം ചിത്രം മീര സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചത്. ലവ് ആന്റ് ആറേന്‍ജ്ഡ് മാര്യേജ് എന്നാണ് വരന്‍ ശ്രീജു പ്രതികരിച്ചത്.

2023 സെപ്റ്റംബറിലായിരുന്നു വിവാഹനിശ്ചയം നടന്നത്. മാട്രിമോണി സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അടുത്ത സുഹൃത്തുക്കളായി. വീട്ടുകാര്‍ തമ്മില്‍ പരസ്പരം കണ്ട് വിവാഹ നിശ്ചയം നടത്തുകയായിരുന്നു. വിവാഹത്തിന് ശേഷം സന്തോഷമായി ജീവിക്കണമെന്നും എഫ് എമ്മിലെ ജോലി തുടരുമെന്നും മീരാനന്ദന്‍ വിവാഹത്തിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ മീരയുടെ ഹല്‍ദി മെഹന്ദി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അടുത്ത സുഹൃത്തുക്കളായ നസ്രിയ, ആന്‍ അഗസ്റ്റിന്‍, ശ്രിന്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ വൈറലായിരുന്നു.

See also  ഭാരം കുറയ്ക്കാൻ കഠിന പ്രയത്‌നം നടത്തിയ വിനേഷ് ഫോഗട് ആശുപത്രിയിൽ ,മുടിമുറിച്ചു, വെള്ളം പോലും കുടിക്കാതെ ദിവസങ്ങളോളം കഴിഞ്ഞു , ഒടുവിൽ അയോഗ്യത

Related News

Related News

Leave a Comment