Tuesday, July 1, 2025

സ്‌കൂള്‍ പാഠപുസ്തകത്തില്‍ തമന്ന; പിന്‍വലിക്കണമെന്ന് രക്ഷിതാക്കള്‍

Must read

- Advertisement -

ബെംഗളൂരു: ഹെബ്ബാളിലെ ഒരു സ്വകാര്യ സ്‌കൂളിലെ പാഠപുസ്തകത്തില്‍ ്ചലച്ചിത്രതാരം തമ്മന്ന ഭാട്ടിയെക്കുറിച്ചുളള പാഠഭാഗം വിവാദത്തില്‍. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് പാഠഭാഗത്തിനെതിരെ രംഗത്തെത്തിയത്.

തമന്ന ഭാട്ടിയ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം സൂപ്പര്‍ഹിറ്റ് ഹിറ്റ് ചിത്രങ്ങളിലെ നായികയാണ് തമ്മന്ന. ദക്ഷിണേന്ത്യയിലും ബോളിവുഡിലും ഏറെ ശ്രദ്ധനേടിയ നടിയായ തമ്മന്നയുടെ പാഠഭാഗം രക്ഷിതാക്കള്‍ക്ക് എന്തുകൊണ്ടോ ഇഷ്ടായിട്ടില്ല.സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കര്‍ണാടകയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്മെന്റുകള്‍ക്ക് (കെഎഎംഎസ്) പരാതി നല്‍കി.
വിഷയം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയം പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ ഉന്നയിക്കാമെന്ന് ഉറപ്പ് നല്‍കിയതായും അസോസിയേഷന്‍ സെക്രട്ടറി ശശികുമാര്‍ പറഞ്ഞു.

See also  തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്ത് ഏഴാം ക്ലാസുകാരന്‍; കുട്ടിയ്ക്ക് ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article