ഇന്നത്തെ നക്ഷത്രഫലം

Written by Taniniram

Published on:

ജൂണ്‍ 29, 2024

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ചെലവ്, ധനതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങള്‍ തടസ്സപ്പെടാം.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യവിജയം, തൊഴില്‍ ലാഭം, സ്ഥാനലാഭം, അനുകൂലസ്ഥലംമാറ്റയോഗം, പരീക്ഷാവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പുതിയ കോഴ്‌സുകള്‍ക്കു പ്രവേശനം ലഭിക്കാം.

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം): കാര്യപരാജയം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യപരാജയം, നഷ്ടം, ശത്രുശല്യം, ഇച്ഛാഭംഗം, അഭിമാനക്ഷതം, യാത്രാപരാജയം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യവിജയം, മത്സരവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, അംഗീകാരം, ആരോഗ്യം, സന്തോഷം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യവിജയം, മത്സരവിജയം, ഉപയോഗസാധനലാഭം, സല്‍ക്കാരയോഗം, ആരോഗ്യം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്): കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങള്‍ വന്നു ചേരാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, ആരോഗ്യം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

Leave a Comment