ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നീക്കം : ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് തലയൂരി സര്‍ക്കാര്‍

Written by Taniniram

Published on:

തിരുവനന്തപുരം: ടി പി വധക്കേസിലെ ശിക്ഷാ ഇളവില്‍ പ്രതിപക്ഷം നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവ് പുറത്തിറക്കിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

നേരത്തെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം ഇല്ലെന്നായിരുന്നു സ്പീക്കര്‍ സഭയില്‍ പറഞ്ഞത്. ഇത് തെറ്റാണെന്ന് തെളിയികയും ചെയ്തു.

സഭയില്‍ പ്രതിപക്ഷം ഈ വിഷയത്തില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. സഭയില്‍ മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എംബി രാജേഷാണ് പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറഞ്ഞത്. ഹൈക്കോടതി ഇളവ് നല്‍കരുതെന്ന പറഞ്ഞ പ്രതികള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കില്ലെന്ന് എംബി രാജേഷ് സഭയില്‍ ഉറപ്പ് നല്‍കി. നിയമവിരുദ്ധമായി ഒന്നും ഈ സര്‍ക്കാര്‍ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് വിടി സതീശന്‍ തിരിച്ചടിച്ചു.

See also  അന്ന് നിവിൻ എന്റെ കൂടെ, തെളിവുകൾ നിരത്തി വിനീത് ശ്രീനിവാസൻ

Related News

Related News

Leave a Comment