- Advertisement -
നടന്‍ സിദ്ധിഖിന്റെ മൂത്ത മകന്‍ റാഷിന്‍ അന്തരിച്ചു. 37 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടന്‍ ഷഹീന്‍ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. കഴിഞ്ഞ നവംബറില്‍ റാഷിന്റെ ജന്മദിനം കുടുംബം ആഘോഷമാക്കിയിരുന്നു. ചിത്രങ്ങള്‍ സിദ്ധിഖ് സോഷ്യല്‍ മീഡിയില്‍ പങ്ക് വച്ചിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നല്‍കിയിരുന്നു. റാഷിന്റെ മാതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു.ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകള്‍ ജുമാ മസ്ജിദില്‍ നടക്കും.