Sunday, April 6, 2025

‘അത് ബിബോജാൻ, ഇത് പേളി ജാൻ’; `മേരാ മണ്ടി പെണ്ണെ’ന്ന് ശ്രീനി… ഹീരാമണ്ടി ഫോട്ടോഷൂട്ടുമായി പേർളിമാണി…

Must read

- Advertisement -

മലയാളി പ്രേക്ഷകരുടെ പ്രിയ താരകുടുംബമാണ് പേളി മാണിയുടേത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എന്നും വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം പുതിയതായി പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകര്‍‌ക്കിടയിൽ‌ വൈറലായി മാറിയിരിക്കുന്നത്.

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി; ദ ഡയമണ്ട് ബസാര്‍’ എന്ന നെറ്റ്ഫ്‌ളിക്‌സ്‌ പരമ്പര ഒറ്റ രാത്രി കൊണ്ട് കണ്ടു തീർത്ത ഹാങ്ങോവറിലാണ് പേളി മാണി. ഇതുമായി ബന്ധപ്പെട്ട വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

ഹീരാമണ്ഡിയിൽ നായികമാർ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങൾക്കുമൊക്കെ ധരിച്ച താരത്തിന്റെ വീഡിയോ ആണ് പങ്കുവച്ചത്. എട്ടു എപ്പിസോഡോളം വരുന്ന ഹീരാമണ്ഡി ഒറ്റ ദിവസം കണ്ടു തീർത്തതാണ് തന്റെ ഫോട്ടോഷൂട്ടിനു പ്രചോദനമായതെന്ന് പേളി അടിക്കുറിപ്പിൽ പറയുന്നു.

ഇതിനു പിന്നാലെ നിരവധി പേരാണ് താരത്തിന്റെ വീഡിയോ കണ്ട് കമന്റുമായി എത്തുന്നത്. “അത് ബിബോജാൻ, ഇത് പേളി ജാൻ,” എന്നാണ് ഒരു ആരാധക കമന്റ് ചെയ്യുന്നത്. “ആലംസേബിനെ മാറ്റി അടുത്ത എപ്പിസോഡിൽ പേളി ചേച്ചിയെ ആക്കാൻ ബൻസാലിയോട് പറയൂ,” “പേളി ജാൻ ഫ്രം ആലുവ”, എന്നിങ്ങനെ പോവുന്നു കമന്റുകൾ.

എന്നാൽ ആരാധകരുടെ കണ്ണുടക്കിയത് പേളിയുടെ ഭർത്താവ് ശ്രീനിഷിന്റെ കമൻറിലേക്കാണ്. `ഹീരാമണ്ഡിയല്ല, ‘മേരാ മണ്ടി പെണ്ണ്’ എന്നാണ് ശ്രീനിയുടെ കമന്റ്. മനീഷ കൊയ്‌രോള, അതിഥി റാവു, സോനാക്ഷി സിന്‍ഹ, ഷര്‍മിന്‍ സേഗല്‍, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക് തുടങ്ങിയവർ വേഷമിട്ട ഈ പരമ്പരയ്ക്ക് വലിയ ഫാൻ ബേസ് തന്നെ ഇന്നുണ്ട്.

ഹീരാമണ്ഡിയിൽ നായികമാർ ധരിച്ച വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമൊക്കെ വലിയ ഫാൻസ് തന്നെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി റീലുകളും ഫോട്ടോഷൂട്ടുകളും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുമുണ്ട്.

See also  തെന്നിന്ത്യൻ സിനിമയുടെ കാവൽക്കാരനായി സലാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article