വയറു കുറയ്ക്കാന്‍ ദാ ഈ വഴികള്‍ നോക്കാം…

Written by Web Desk1

Published on:

വയറ്റില്‍ കൊഴുപ്പടിയുന്നതാണ് ഇന്ന് പലരിലും വലിയ തലവേദനയുണ്ടാക്കുന്നത്. എത്ര വ്യായാമം ചെയ്താലും ഭക്ഷണം ക്രമീകരിച്ചാലും വയറു മാത്രം കുറയുന്നില്ലെന്നാണ് പലരുടെയും പരാതി.

എന്നാല്‍ വയറു കുറയ്ക്കണമെങ്കില്‍ വയറ്റില്‍ കൊഴുപ്പ് അടിയുന്നത് തടയണം. ഇത്തരത്തില്‍ വയറ്റില്‍ കൊഴുപ്പടിയുന്നതു മൂലം ഹൃദ്രോഗ സാധ്യതയും കൂടുതലാണ്. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണ ക്രമവുമാണ് വയറ്റില്‍ കൊഴുപ്പ് ഇത്തരത്തില്‍ അടിയാന്‍ കാരണം. വയറ്റില്‍ കൊഴുപ്പ് അടിയുന്നതിനെ വിസറല്‍ ഫാറ്റ് എന്നും അറിയപ്പെടുന്നു.

ദിവസവും ചെയ്യുന്ന മൂന്ന് തെറ്റുകള്‍ വയറ്റില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രോട്ടീനും നാരുകള്‍ക്കും പകരം നിങ്ങളുടെ ഡയറ്റില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറ്റില്‍ കൊഴുപ്പ് കൂടാന്‍ കാരണമാകുന്നു.

കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളില്‍ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ കാരണമാകുന്നു. ഇത് കോര്‍ട്ടിസോള്‍ അളവു കൂട്ടുകയും അത് വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാവുകയും ചെയ്യുന്നു. ശരീരത്തില്‍ കോര്‍ട്ടിസോള്‍ അളവു വര്‍ധിക്കുന്നതു മൂലം ഭക്ഷണം കൂടുതല്‍ കഴിക്കാനുള്ള ആസക്തിയുണ്ടാവുന്നു. ഇത് കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതിലേക്കും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലേക്കും നയിക്കുന്നു.

വെള്ളം കുടിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടാകുന്ന നിര്‍ജ്ജലീകരണം വിശപ്പാണെന്ന് തെറ്റുദ്ധരിക്കാം. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നിങ്ങളെ നയിക്കാം. ഇത് ശരീരത്തില്‍ കലോറി കൂടാനും വയറ്റില്‍ കൊഴുപ്പ് അടിയാനും കാരണമാകുന്നു.

വയറ്റില്‍ കൊഴുപ്പ് ഉണ്ടാവാതിരിക്കാന്‍ പ്രോട്ടീന്‍, നാരുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ തുല്യ അളവിലുള്ള ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുകയും ദിനസവും 2.5 മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

ഈ മൂന്നുകാര്യങ്ങള്‍ ശ്രദ്ധിക്കുകയും ആരോഗ്യകരമായ ജീവിത ശൈലി തുടരുകയും ചെയ്യുന്നതോടൊപ്പം വയറ്റിലെ കൊഴുപ്പ് നീക്കാന്‍ ആവശ്യമായ വ്യായാമങ്ങളും ശീലമാക്കാം.

See also  ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി കൊളംബിയ സർവകലാശാല

Leave a Comment