തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഒല്ലൂര്‍ സ്റ്റേഷനും തൃശൂര്‍ സ്റ്റേഷനും ഇടയില്‍ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.
ഒല്ലൂര്‍ ഗാങ് നമ്പര്‍ രണ്ടിലെ കീമാന്‍ ഡ്യൂട്ടിക്കിടെ വേണാട് എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എന്‍ജിന് അടിയില്‍ കുടുങ്ങിയ ഉത്തമന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. എന്‍ജിന് അടിയില്‍ കുടുങ്ങികിടന്ന മൃതദേഹം 12. 45ഓടെ ആണ് പുറത്തെടുക്കാന്‍ ആയത്. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല.