കേച്ചേരി-കുന്നംകുളം റോഡില്‍ യാത്ര ഒഴിവാക്കി മുഖ്യമന്ത്രി;റോഡിലെ കുഴികള്‍ കാരണം യാത്രാറൂട്ട് മാറ്റി

Written by Taniniram

Published on:

തൃശ്ശൂര്‍: പൊട്ടിപ്പൊളിഞ്ഞ കേച്ചേരി-കുന്നുംകുളം റോഡിലൂടെയുളള യാത്ര ഒഴിവാക്കി മുഖ്യമന്ത്രി. കോഴിക്കോട്ട് നിന്നും തൃശ്ശൂര്‍ രാമനിലയത്തിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.റോഡിലെ കുഴി മൂലം യാത്രയുടെ റൂട്ട് മാറ്റി മുഖ്യമന്ത്രി. കുന്നംകുളത്ത് നിന്നും വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി പോയത്. ഏതാണ്ട് 20 കിലോമീറ്ററോളം ദൂരം അധികം യാത്ര ചെയ്യേണ്ടി വന്നു.

കുന്നംകുളം-കേച്ചേരി പാതയില്‍ യാത്രാദുരിതമാണ് ജനം അനുഭവിക്കുന്നത്. റോഡില്‍ മുഴുവന്‍ വലിയ കുഴികളാണ് മഴക്കാലം കൂടിയായതോയാത്രാദുരിതം ഇരട്ടിയായി. അങ്ങനെയിരിക്കെയാണ് മുഖ്യമന്ത്രി ഇന്നലെ രാത്രി റൂട്ട് മാറ്റി യാത്ര നടത്തിയത്. റോഡിന്റ് സ്ഥിതി പരിതാപകരമായിട്ടും അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാരുടെ ഭാഗത്ത് നിന്നും വിമര്‍ശനം ശക്തമാവുമ്പോഴാണ് റൂട്ട് മാറ്റിയുള്ള മുഖ്യമന്ത്രിയുടെ യാത്ര.

See also  അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

Related News

Related News

Leave a Comment