ഒ.ആര്‍. കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Written by Taniniram

Published on:

ഒ.ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്ക് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച കെ. രാധാകൃഷ്ണനു പകരക്കാരനായാണ് ഒ.ആര്‍ കേളു എത്തുന്നത്.
പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ വകുപ്പാണ് ഒ.ആര്‍ കേളുവിന് നല്‍കിയിരിക്കുന്നത്. വേദിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ച് വരുന്നതും ശ്രദ്ധിക്കപ്പെടും.

See also  മേയറെയും എംഎല്‍എയേയും വെട്ടിലാക്കി പോലീസ് FIR. മെമ്മറികാര്‍ഡ് നശിപ്പിച്ചു?

Related News

Related News

Leave a Comment