മനസ്സും ശരീരവും ആരോഗ്യകരമായി സൂക്ഷിക്കാന്‍ യോഗയ്ക്ക് കഴിയും. ശരീരാരോഗ്യം നിലനിര്‍ത്തുന്നതിന് യോഗശീലമാക്കുന്നവരാണ് കൂടുതല്‍ പേരും. യോഗയ്‌ക്കൊപ്പം നാം കഴിക്കുന്ന ആഹാരത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. യോഗയ്ക്ക് മുമ്പും ശേഷവും എന്ത് കഴിക്കണം എന്നതില്‍ പലരും ശ്രദ്ധിക്കാറില്ല. യോഗാഭ്യാസത്തിന് മുമ്പും ശേഷവും എന്തൊക്കെ കഴിക്കാം എന്ന് ന്യൂട്രീഷ്യന്‍സ് പറയുന്നത് ഇങ്ങനെയാണ്.
യോഗയ്ക്ക് മുമ്പ്
ബലവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍, ചെറിയ അളവില്‍ പ്രോട്ടീന്‍, കൊഴുപ്പ് അല്ലെങ്കില്‍ നാരുകള്‍ അടങ്ങിയ ലളിതമായ കാര്‍ബോഹൈഡ്രേറ്റ് കഴിക്കാം. യോഗയ്ക്ക് തൊട്ടുമുമ്പ്, നിലക്കടല, വെണ്ണ, വാഴപ്പഴം, ആപ്പിള്‍, അവോക്കാഡോ എന്നില കഴിക്കാം.അതുപോലെ ഊര്‍ജ്ജം തരുന്ന നട്ട്, ബട്ടര്‍, സ്മൂത്തി എന്നിവയും ശരീരത്തിന് നല്ലതാണ്.യോഗയ്ക്ക് മുമ്പ്, എളുപ്പത്തില്‍ ദഹിപ്പിക്കാവുന്നവ കഴിക്കുന്നതാണ് ഏറ്റവും നല്ലത്
യോഗയ്ക്ക് ശേഷം
യോഗയ്ക്ക് ശേഷം, ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണമാണ് ശരീരത്തിനാവശ്യം. അതിനാല്‍, 3 മുതല്‍ 1 വരെ അനുപാതത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് പേശി കോശങ്ങളെ ബലപ്പെടുത്തുകയും ഊര്‍ജം നല്‍കുകയും ചെയ്യും.
ലഘുഭക്ഷണങ്ങളില്‍ പഴങ്ങള്‍, ഉണക്കിയ പഴങ്ങള്‍, ഗ്രാനോള, ഗ്രീക്ക് തൈര്, ടോഫു, പയര്‍വര്‍ഗ്ഗങ്ങള്‍, ക്വിനോവ, ബ്ലൂബെറി, വാഴപ്പഴം, പുതിന, ഗ്രീക്ക് തൈര് എന്നിവ ഉള്‍പ്പെടുത്താം.