Tuesday, October 14, 2025

അപൂർവ സൗഹൃദം പിരിഞ്ഞതെങ്ങനെ?? വെളിപ്പെടുത്തലുമായി ശ്വേത മേനോൻ

Must read

- Advertisement -

സിനിമയിലെ പോലെ ജീവിതത്തിലും സൗഹൃദങ്ങൾ സൂക്ഷിക്കുന്ന അനവധി താരങ്ങളെ മലയാള സിനിമ മേഖലയിൽ നമുക്ക് കാണാൻ സാധിക്കും .എടുത്തു പറയേണ്ട സൗഹൃദങ്ങളിൽ ഒന്നാണ് മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, ശ്വേത മേനോൻ തുടങ്ങിയവരുടേത് . എന്നാൽ ഈ ഗ്യാങ്ങിൽ നിന്ന് ശ്വേത മേനോൻ പുറത്തു പോയിട്ട് ഏറെ നാളായി. അതിനുള്ള കാരണം പറഞ്ഞിരിക്കുകയാണ് ശ്വേത ഇപ്പോൾ.

വാക്കുകളിങ്ങനെ :


“കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ട്. എനിക്ക് നേരെ വാ നേരെ പോ രീതിയാണ്. എനിക്ക് വാക്കുകൾ വളച്ചൊടിച്ച് സംസാരിക്കാൻ അറിയില്ല. അടിസ്ഥാനപരമായി, ഞാൻ ഒറ്റ മോളാണ്. എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. അതുകൊണ്ടു തന്നെ, എന്നോട് ആരെങ്കിലും കള്ളത്തരം പറഞ്ഞാൽ എനിക്ക് അത് ഡൈജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഞാൻ ആരോടും കള്ളത്തരം പറയാറില്ല, അതു ഞാൻ മറ്റുള്ളവരിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെന്തോ ഒരു സ്വരചേർച്ചയില്ലായ്മ ഉണ്ടായി.”

“ഞാൻ ബോംബെക്കാരിയാണ്. എന്നെ മാത്രമാണ് പറ്റിക്കുന്നതെന്നാണ് അന്ന് എനിക്ക് തോന്നിയത്. എന്തിനാണ് ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നതെന്ന് തോന്നിപ്പോയി. ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതാണ്. അവിടെ എനിക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. ഇവിടെ വന്നിട്ട് എന്തിനാണ് ഞാന്‍ എന്നെ ബുദ്ധിമുട്ടിക്കുന്നതെന്ന് സ്വയം ചോദിച്ചു. പുറത്തു നിന്നും ആളുകള്‍ ചോദിക്കാന്‍ തുടങ്ങി. പുറത്തുനിന്നു ആളുകൾ ചോദിക്കാൻ തുടങ്ങിയതോടെ ഞാൻ വലിയാൻ തുടങ്ങി. ഇതോടെ ഞാന്‍ പതുക്കെ വലിയാന്‍ തുടങ്ങി.”

“മഞ്ജു വാര്യർ- ദിലീപ് പ്രശ്നമൊന്നുമല്ല. എന്തായാലും എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല.ഫൈറ്റോ യുദ്ധമോ നടന്നിട്ടില്ല. ഇറ്റ്സ് ഫൈന്‍ ഓക്കെ, ഗുഡ് ലക്ക് എന്ന് പറഞ്ഞാണ് പിരിഞ്ഞത്. എന്നെയത് സാരമായി ബാധിക്കാന്‍ തുടങ്ങിയിരുന്നു.”

“അവരെല്ലാവരും ഇപ്പോഴും നല്ല സൗഹൃദമാണ്. ഞാനും അവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണുമ്പോൾ സംസാരിക്കാറുണ്ട്, പക്ഷേ ഞാൻ ആ ഗ്രൂപ്പിന്റെ ഭാഗമല്ല. ഞാൻ പിന്നെ അങ്ങോട് തിരിഞ്ഞു നോക്കിയിട്ടില്ല,”

ഈ ഗ്രൂപ്പിൽ ശ്വേത മേനോൻ ഇല്ലെങ്കിലും ബാക്കി താരങ്ങൾ തങ്ങളുടെ സൗഹൃദം വളരെ ഊഷ്മളമായി തന്നെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article