പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

Written by Taniniram

Published on:

ഇരിങ്ങാലക്കുട: പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂർ പഞ്ചായത്ത് അംഗം മണ്ണായി വീട്ടിൽ ശ്രീജിത്തിനെയാണ് (42) കാപ്പ ചുമത്തി നാടു കടത്തിയത്.വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ശ്രീജിത്ത് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഈ വർഷം ഫെബ്രുവരി 28ന് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെ അക്രമിച്ച കേസിൽ ശ്രീജിത്ത് അറസ്റ്റിലായിരുന്നു. പടിയൂർ പഞ്ചായത്ത് പതിനൊന്നാം നമ്പർ ചെരുന്തറ വാർഡിൽ നിന്നും ബിജെപി പ്രതിനിധിയായിട്ടാണ് ശ്രീജിത്ത് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

See also  തൃശൂരിൽ ജിഎസ്ടി ഇന്റലിജൻസിന്റെ ഓപ്പറേഷൻ ടോറേ ഡെൽ ഓറോ ; പിടിച്ചെടുത്തത് 120 കിലോ സ്വർണം. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത് പരിശീലന ക്ലാസെന്ന് പറഞ്ഞ്

Related News

Related News

Leave a Comment