സിനിമാ ഷൂട്ടിംഗിനിടെ പ്രിയങ്കാചോപ്രയ്ക്ക് പരിക്കേറ്റു; കഴുത്തിന് മുറിവേറ്റ ഫോട്ടോ പങ്ക് വച്ച് താരം

Written by Taniniram

Published on:

ബോളിവുഡ് സൂപ്പര്‍ താരം പ്രിയങ്കാ ചോപ്രയ്ക്ക് ഷൂട്ടിംഗിനിടെ പരിക്കേറ്റു. തന്റെ പുതിയ ചിത്രമായ ബ്ലഫ് എന്ന സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് കഴുത്തില്‍ പരിക്കേറ്റത്. കഴുത്തിലെ മുറിവേറ്റ ചിത്രം ഇന്‍സ്റ്റാഗ്രമിലൂടെ പുറത്ത് വിട്ടു.

എന്റെ ജോലിയുടെ പ്രൊഫഷണല്‍ അപകടം’ എന്ന് കുറിപ്പോടെയാണ് താരം ഫോട്ടോ പങ്ക് വച്ചത്.ഫ്രാങ്ക് ഇ ഫ്ളവേഴ്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രമാണ് ബ്ലഫ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കരീബിയന്‍ ദ്വീപില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. നിരവധി ബോളിവുഡ്-ഹോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന ത്രില്ലര്‍ സിനിമയാണ് ബ്ലഫ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആസ്‌ട്രേലിയില്‍ പുരോഗമിക്കുകയാണ്.

See also  നടൻ സൗബിന് പൂട്ട് വീഴുമോ? ;60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

Leave a Comment