മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ കേന്ദ്രഇടപെടല്‍ വരുന്നു; കുക്കി-മെയ്ത്തി വിഭാഗക്കാരുമായി ഉടന്‍ ചര്‍ച്ച; മണിപ്പൂരില്‍ കൂടുതല്‍ സേന

Written by Taniniram

Published on:

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍. മണിപ്പുരിലെ വംശീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കുക്കി-മെയ്ത്തി വിഭാഗക്കാരുമായി ചര്‍ച്ചനടത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ദില്ലിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ദിവസവും സംഘര്‍ഷങ്ങളില്‍ മണിപ്പൂര്‍ കത്തുകയായിരുന്നു.

മണിപ്പുരിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തതരത്തില്‍ സുരക്ഷാസേനയെ കൂടുതല്‍ കാര്യക്ഷമതയോടെയും തന്ത്രപരമായും വിന്യസിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഘര്‍ഷങ്ങളുമായി മുന്നോട്ട് പോകുന്നതിനെരെ കര്‍ശന നടപടിയുണ്ടാകും. മണിപ്പുരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അമിത്ഷാ അറിയിച്ചു.

Related News

Related News

Leave a Comment