കളളപ്പണ ഇടപാടുകളില്‍ അന്വേഷണം; നടന്‍ സൗബിനെ ചോദ്യം ചെയ്ത് ഇഡി

Written by Taniniram

Published on:

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളായ സൗബിന്‍ ഷാഹിറിനെ ഇ ഡി ചോദ്യം ചെയ്തു. കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മണിക്കൂറുകളോളം ചെയ്ത ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നാം് ഇഡി അറിയിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സൗബിന്റെ പിതാവ് സാബുഷാഹിറിനെയും ചോദ്യം ചെയ്‌തേക്കും. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മറ്റൊരു നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.

കള്ളപ്പണ ഇടപാടുകളിലാണ് നിര്‍മാതാക്കള്‍ക്ക് എതിരെ ഇഡി അന്വേഷണം നടക്കുന്നത്. ജൂണ്‍ 11ന് ആണ് മഞ്ഞുമ്മല്‍ ബോയ്‌സ് പരാതിയുടെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും പൈസ തിരികെ നല്‍കിയില്ലെന്നായിരുന്നു കേസ്. ആ കേസില്‍ കുരുക്കിലായ നിര്‍മ്മാതാക്കള്‍ക്ക് മറ്റൊരു തിരിച്ചടിയാണ് ഇഡി കേസ്.

Leave a Comment