പോസ്റ്റ്‌മോർട്ടം ടേബിളിൽ പെറ്റമ്മ; വിശന്ന് കരഞ്ഞ 37 ദിവസം പ്രായമുള്ള കുഞ്ഞിന്‌ മുലയൂട്ടി …

Written by Web Desk1

Published on:

ഇന്നലെ കാസർഗോഡ് ജനറൽ ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ പോസ്റ്റ്‌മോർട്ടത്തിനായി ഒരു മൃതദേഹം എത്തി. ഓരോ ദിവസവും നിരവധി മൃതദേഹങ്ങൾ മോർച്ചറിക്ക് മുന്നിൽ എത്തുന്നത് പതിവ് കാഴ്ചയാണെങ്കിലും ഇത് അങ്ങനെയായിരുന്നില്ല. മൃതദേഹത്തിനരികിൽ 37 ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ വിശന്നിട്ടുള്ള കരച്ചിൽ കണ്ടു നിന്നവരെയും ആശുപത്രി അധികൃതരെയും സങ്കടത്തിലാക്കി.

എന്നാൽ ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ കുട്ടിയുടെ കരച്ചിൽ കേട്ട് മെറിന്റെ നെഞ്ച് പിടഞ്ഞു. സ്വന്തം കുട്ടിയുടെ മുഖമാണ് ഓർമ്മയിൽ വന്നത്, പിന്നെ ഒന്നും നോക്കിയില്ല മുലപ്പാലിനായി നിലവിളിച്ച പിഞ്ചുകുഞ്ഞിനെ മാറോടണച്ച് നഴ്‌സിങ് ഓഫിസർ മെറിൻ ബെന്നി മുലയൂട്ടി. കാസർഗോഡ് ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറാണ് മെറിൻ ബെന്നി.

ചൊവ്വാഴ്ച രാത്രിയിലാണ് അസം സ്വദേശിനിയെ ഛർദിയെ തുടർന്ന് കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് യുവതി മരണപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ പോസ്റ്റ്‌മോർട്ടത്തിനായി എത്തിയപ്പോഴാണ് വിശന്ന് കരയുന്ന കുട്ടിയെയും എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയ ബന്ധുക്കളെയും മെറിൻ കാണുന്നത്. തുടർന്ന് മുലയൂട്ടുകയായിരുന്നു.

See also  ‘എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും തനിക്കു പ്രശ്നമല്ല, തൃശൂർ ബിജെപിക്കു തന്നെ’; സുരേഷ് ഗോപി

Related News

Related News

Leave a Comment