അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറി; കടയുടമക്ക് ദാരുണാന്ത്യം

Written by Taniniram1

Published on:

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശന്‍ (45) ആണ് മരിച്ചത്.
ആന്ധ്രാപ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കടയിലേയ്ക്ക് ഇടിച്ചുകയറിയത്. വെഞ്ഞാറമൂട് തണ്ടാംപൊയ്ക ജങ്ഷനു സമീപം തിങ്കളാഴ്ച പുലര്‍ച്ചെ 4.45-നാണ് അപകടം നടന്നത്.

കാരേറ്റ് ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എ.പി 39 ആര്‍.എല്‍ 9990 നമ്പരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ജങ്ഷനിലെ നെസ്റ്റ് ബേക്കറി എന്ന കടയിലേക്കാണ് പാഞ്ഞുകയറിയത്. കാര്‍ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല. നിലവില്‍ ഇവര്‍ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Comment