കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാനുള്ള പരിഹാര മാര്ഗങ്ങൾ …

Written by Web Desk1

Published on:

കുട്ടികളുടെ ഫോണ്‍ ഉപയോഗം ഇന്ന് രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് . എല്ലായിപ്പോഴും കുട്ടികള്‍ ഫോണിനായി വാശിപിടിക്കുമ്പോള്‍ എത്ര കാര്‍ക്കശ്യക്കാരായ മാതാപിതാക്കളും ഒടുവില്‍ വഴങ്ങും. എന്നാല്‍ കുട്ടികളുടെ ഈ ശീലം വളരെ അപകടം നിറഞ്ഞതായതിനാല്‍ തന്നെ പരിഹാരം കണ്ടെത്താനും ഫോണ്‍ താഴെ വയ്പ്പിക്കാനും പഠിച്ച പണി 18 പയറ്റിയിട്ടും രക്ഷയില്ലെന്നതാണ് സത്യം. എന്നാല്‍ ഇത് പരിഹാരം ഇല്ലാത്ത പ്രശ്‌നമല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

ചെറിയ പ്രായത്തില്‍ കുട്ടികള്‍ ഫോണിന് അടിമപ്പെടുന്നതിന് പ്രധാന കാരണം രക്ഷിതാക്കളാണ്. തങ്ങളുടെ കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്ന മിടുക്കന്‍/മിടുക്കി ആണെന്ന ചിന്തയാണ് ഇതിലെ പ്രധാന വില്ലന്‍. കുട്ടികള്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ഭാവിയില്‍ അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുമോയെന്നതാണ് രക്ഷിതാക്കളില്‍ ഉണ്ടാകുന്ന പ്രധാനപ്പെട്ട ആശങ്ക.

സ്മാര്‍ട്‌ഫോണ്‍, ടാബ്, ലാപ്‌ടോപ്പ് എന്നിവയുടെ അമിതമായ ഉപയോഗം സാരമായി കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാന്‍ ഇടയുള്ളത് തന്നെയാണ്. മാതാപിതാക്കള്‍ക്ക് മറ്റ് ജോലികള്‍ ചെയ്യുവാനായി കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുന്ന പ്രവണതയാണ് ഫോണ്‍ അഡിക്ഷന്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. ഈ രീതി ആദ്യം തന്നെ ഒഴിവാക്കണം. കൃത്യമായ സമയം വച്ച് മാത്രം അവര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുക. പുറത്ത് കളിക്കാന്‍ വിടുക എന്നത് വളരെ പ്രധാനമാണ്.

കുട്ടികളെ പുറത്ത് കളിക്കാന്‍ വിടുന്നത് അവരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തും.അതോടൊപ്പം തന്നെ നീന്തല്‍, സൈക്ലിംഗ്, ആയോധനകലകള്‍ പോലുള്ള മറ്റ് ഔട്ട്‌ഡോര്‍ ഗെയിമുകള്‍ കളിക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയെന്നതും പ്രധാനമാണ്. കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുകയെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. വായന ശീലം കുട്ടികളില്‍ അറിവ് വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ പ്രായത്തിന് അനുസരിച്ചുള്ളവ വാങ്ങി നല്‍കാന്‍ ശ്രദ്ധിക്കണം. വീട്ടില്‍ ചെറിയ പൂന്തോട്ടം കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി പരിപാലിക്കുന്നതും വളരെ നല്ലതാണ്.

See also  ഇന്ന് അത്തം … ഇനി ഓണനാളുകളിലേക്ക്‌…

Leave a Comment