ഷൂട്ടിംഗിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്; അപകടം ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ

Written by Taniniram

Updated on:

കൊച്ചി : ചലച്ചിത്രതാരം ജോര്‍ജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. ഹെലികോപ്റ്ററില്‍നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴ്ന്നായിരുന്നു അപകടം. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്.

പരുക്കേറ്റതിനെ തുടര്‍ന്ന് ജോര്‍ജു ഷൂട്ടിംഗ് മതിയാക്കി കൊച്ചിയില്‍ തിരിച്ചെത്തി. മണിരത്‌നം സിനിമയായ ‘തഗ്ലൈഫിന്റെ’ പോണ്ടിച്ചേരിയില്‍ നടന്ന ചിത്രീകരണത്തിനിടയിലാണ് അപകടം. കമല്‍ഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററില്‍നിന്ന് ചാടി ഇറങ്ങുന്ന സീനില്‍ ജോര്‍ജു വീഴുകയായിരുന്നു.

Related News

Related News

Leave a Comment