മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ ധ്യാനം കൂടാനെത്തിയ 25 നഴ്‌സിങ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അതേസമയം, ധ്യാന കേന്ദ്രത്തിൽ ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചു. മേലൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഭക്ഷ്യധാന്യങ്ങളുടെ സാംപിൾ ശേഖരിച്ചിട്ടുണ്ട്. മഴക്കാലമായതുകൊണ്ട് ഭക്ഷ്യവിഷബാധക്ക് സാധ്യത ഏറെയാണ്. ദിവസങ്ങൾക്കു മുൻപാണ് പെരിഞ്ഞത് കുഴിമന്തി കഴിച്ച വീട്ടമ്മ പക്ഷേ വിഷബാധയേറ്റ് മരണമടഞ്ഞത്. ഫുഡ് ആൻഡ് സേഫ്റ്റിയും ആരോഗ്യ വിഭാഗവും കൂട്ടമായി ആളുകൾ താമസിക്കുന്നയിടത്തും പച്ചക്കറി വിൽപ്പന കടകൾ , മാംസ വിൽപ്പന കടകൾ എന്നിവയുടെ പരിശോധനകൾ കർശനമാക്കണം.
Related News