പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നു…

Written by Web Desk1

Published on:

തൃശ്ശൂർ: തൃശ്ശൂരിലെ ടൂറിസത്തിന്റെ ഭാഗമായുള്ള പ്രദേശമാണ് പൂമല. തൃശ്ശൂർ മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്ന പഞ്ചായത്തിൽ തന്നെയാണ് പൂമല ഡാമും സ്ഥിതിചെയ്യുന്നത്. തുടർച്ചയായി പെയ്ത മഴയുടെ ഭാഗമായി പൂമല ഡാമിലെ ജലനിരപ്പ് 28 അടിയായി ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ രണ്ടു സ്പിൽവേ ഷട്ടറുകൾ 2.5 സെൻ്റീമീറ്റർ വീതം തുറന്നതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ഈ സാഹചര്യത്തിൽ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം. പൂമല ഡാമിൽ നിന്നും വടക്കാഞ്ചേരിയിലാണ് വാഴാനി ഡാമും സ്ഥിതി ചെയ്യുന്നത്. വാഴാനി ഡാമും ജലനിരപ്പ് ഉയരാൻ സാധ്യത ഏറെയാണ്. വാഴാനിയുടെ പരിസരത്തുള്ളവരും അതീവ ജാഗ്രത പുലർത്തണം.

See also  പറപ്പൂക്കര ജി എൽ പി സ്‌കൂളിൽ പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കം

Related News

Related News

Leave a Comment