Saturday, April 5, 2025

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മൂന്നാം മോദി സര്‍ക്കാരിന്റെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

Must read

- Advertisement -

മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. വികസന തുടര്‍ച്ചയ്ക്കായി പലമന്ത്രിമാരുടെ വകുപ്പുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളാണ് ലഭിച്ചത്.

ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയുമാണ് ഉപരിതല ഗതാഗത സഹമന്ത്രിമാര്‍. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും.

മന്ത്രിമാരും വകുപ്പുകളും

ധനകാര്യം- നിര്‍മല സീതാരാമന്‍

ആരോഗ്യം- ജെപിനഡ്ഡ

വാണിജ്യം- പീയുഷ് ഗോയല്‍

റെയില്‍വേ, വാര്‍ത്താവിതരണ പ്രക്ഷേപണം- അശ്വിനി വൈഷ്ണവ്

ഊര്‍ജം, നഗരവികസനം- മനോഹര്‍ ലാല്‍ ഖട്ടര്‍

കൃഷി, ഗ്രാമവികസനം- ശിവരാജ് സിങ് ചൗഹാന്‍

വിദ്യാഭ്യാസം- ധര്‍മേന്ദ്ര പ്രധാന്‍

ചെറുകിട വ്യവസായം- ജിതന്‍ റാം മാഞ്ചി

വ്യോമയാനം- രാം മോഹന്‍ നായിഡു

പെട്രോളിയം, പ്രകൃതിവാതകം- ഹര്‍ദീപ് സിങ് പുരി

കായികം, യുവജനക്ഷേമം- ചിരാഗ് പാസ്വാന്‍

തൊഴില്‍- മന്‍സൂഖ് മാണ്ഡവ്യ

ഉരുക്ക്, ഖന വ്യവസായം-എച്ച്.ഡി.കുമാരസ്വാമി

പാര്‍ലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം- കിരണ്‍ റിജിജു

പരിസ്ഥിതി- ഭൂപേന്ദര്‍ യാദവ്

തുറമുഖം, ഷിപ്പിങ്, ജലം -സര്‍ബാനന്ദ സോനോവാള്‍

ടെലികോം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ -ജ്യോതിരാദിത്യ സിന്ധ്യ

വനിത, ശിശുക്ഷേമം- അന്നപൂര്‍ണ ദേവി

സാംസ്‌കാരികം, ടൂറിസം- ഗജേന്ദ്ര സിഖ് ഷെഖാവത്ത്

സഹമന്ത്രിമാരും വകുപ്പുകളും

ഊര്‍ജം- ശ്രീപദ് നായിക്

നഗരവികസനം-ടോക്കാന്‍ റാം സാഹു

ചെറുകിട, ഇടത്തരം വ്യവസായം-ശോഭ കരന്തലജെ

ഉപരിതല ഗതാഗതം-അജയ് ടംത

ഉപരിതല ഗതാഗതം-ഹര്‍ഷ് മല്‍ഹോത്ര

പെട്രോളിയം – ടൂറിസം സുരേഷ് ?ഗോപി

ന്യൂനപക്ഷംക്ഷേമം, ഷിഷറിസ്, മൃ?ഗക്ഷേമം- ജോര്‍ജ് കുര്യന്‍

See also  പൈപ്പിൽ നിന്നു വെള്ളമെടുക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിക്കും ഭർത്താവിനും വെട്ടേറ്റു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article