ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി;ഒരാഴ്ചയ്ക്കുളളില്‍ സെക്ഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശം

Written by Taniniram

Published on:

കൊച്ചി : ജാതീയമായി ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ം. കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. അന്നേദിവസം കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബഞ്ച് അറിയിച്ചു.

തിരുവനന്തപുരം എസ് സി എസ്ടി കോടതിയാണ് കേസ് പരിഗണിക്കുന്നത്. യൂട്യൂബ് ചാനലില്‍ നടത്തിയ പരാമര്‍ശങ്ങളാണ് സത്യഭാമക്കെതിരെ പ്രതിഷേധത്തിന് കാരണമായത്. നൃത്താധ്യാപകന്‍ രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു സത്യഭാമയുടെ പരാമര്‍ശങ്ങള്‍. സംഭവം പൊതുമധ്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നാലെ രാമകൃഷ്ണന്‍ പൊലിസിന് പരാതിയും നല്‍കി. ഇതിലാണ് ജാമ്യമില്ലാവകുപ്പ് ചേര്‍ത്ത് പൊലിസ് സത്യഭാമ എതിരെ കേസ് എടുത്തത്.

See also  ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടത്തിനു ക്ഷണിച്ച് കലാമണ്ഡലം…

Related News

Related News

Leave a Comment