ബോളിവുഡ് നടി നൂര്‍ മാലാബിക ദാസിനെ മുംബൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സിനിമയിലെത്തുന്നതിന് മുമ്പ് എയര്‍ ഹോസ്റ്റസായി ജോലി ചെയ്തിരുന്നു, 2023 പുറത്തിറങ്ങിയ ദി ട്രയലില്‍ കാജോളിനൊപ്പം അഭിനയിച്ചത് ബോളിവുഡില്‍ ശ്രദ്ധ നേടി.
നൂര്‍ മാളബിക ദാസിന്റെ ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്‌റ്റോര്‍ട്ടത്തിനായി അയച്ച ശേഷം പോലീസ് ഫ്‌ളാറ്റില്‍ പരിശോധന നടത്തി.