മാനനഷ്ടക്കേസിൽ മൻസൂർ അലി ഖാന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Written by Taniniram1

Published on:

ചെന്നൈ: നടി തൃഷയ്ക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മാനനഷ്ടക്കേസ് കൊടുക്കേണ്ടത് തൃഷ ആണെന്ന് കോടതി പറഞ്ഞു. വാക്കാലുള്ള പരാമർശമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും മൻസൂർ അലി ഖാനെ ഓർമിപ്പിച്ച കോടതി, സെലിബ്രിറ്റികളെ പലരും മാതൃകയാക്കുന്നുണ്ടന്നും അതു ശ്രദ്ധിക്കണമെന്നും വ്യക്തമാക്കി. തുടർച്ചയായി താങ്കൾ വിവാദങ്ങളിൽ പെടുന്നുണ്ടെന്നും തെറ്റു ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിനാണ് മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതെന്നും കോടതി ആരാഞ്ഞു. 

കേസിൽ ബാധിക്കപ്പെട്ടയാള്‍ താനാണെന്നും താൻ അതുവിട്ട് സമാധാനത്തോടെയിരിക്കുമ്പോൾ അദ്ദേഹം വീണ്ടും കേസുമായി വന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും തൃഷയ്ക്കു വേണ്ടി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് ഡിസംബർ 22ലേക്ക് മാറ്റി. തൃഷ, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണു മൻസൂർ അലിഖാന്‍ കോടതിയിൽ കേസ് ഫയൽ ചെയ്തത്.

Related News

Related News

Leave a Comment