Saturday, April 12, 2025

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി; നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല ; മുഖ്യമന്ത്രി നിയമസഭയില്‍

Must read

- Advertisement -

പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല (POOKODE VETERINARY UNIVERSITY) യിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ (Sidharthan) ന്റെ മരണത്തില്‍ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarai Vijayan). നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിബിഐ അന്വേഷണം ഉത്തരവിട്ടുകൊണ്ടുളള സര്‍ക്കാര്‍ നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ സിബിഐയുടെ തെറ്റായ മെയിലിലേക്ക് അയച്ചത് വന്‍വിവാദമായിരുന്നു. കേസില്‍ സര്‍ക്കാര്‍ അലംഭാവമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ പിന്നീട് ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമായിരുന്നതിനാല്‍ തിരിച്ചെടുക്കുകയായിരുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ പിതാവ് തന്നെ വന്നു കണ്ട അന്ന് തന്നെ സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കേസില്‍ കാര്യക്ഷമവും സുതാര്യവുമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

See also  മദ്യപാനം ചോദ്യം ചെയ്ത മകളെ പിതാവ് കുത്തി കൊലപ്പെടുത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article