Friday, April 25, 2025

ടെക്കി യുവതി മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി

Must read

- Advertisement -

ചെന്നൈ (Chennai) : സോഫ്റ്റ് വെയർ എൻജിനിയറായ യുവതി വിവാഹമോചനം ഭയന്ന് വേളാച്ചേരി മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി. താംബരത്തിനുസമീപം സെബാക്കത്ത് താമസിക്കുന്ന ശോഭയാണ് (30) ജീവനൊടുക്കിയത്. നാലുവര്‍ഷംമുമ്പാണ് ശോഭ സോഫ്റ്റ് വെയർ എന്‍ജിനിയറായ കാര്‍ത്തിക്കിനെ വിവാഹം കഴിച്ചത്. മൂന്നുവയസ്സുള്ള ആണ്‍കുട്ടിയുണ്ട്. ശോഭയ്ക്കും കാര്‍ത്തികിനും ഇടയില്‍ കഴിഞ്ഞ ആറുമാസമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി പറയുന്നു. തുടര്‍ന്ന് കാര്‍ത്തിക് വിവാഹമോചനത്തിനുള്ള നടപടികളുമായി പോകുകയായിരുന്നു.

വിവാഹമോചന നടപടികളില്‍നിന്ന് പിന്മാറണമെന്ന് ശോഭ അഭ്യര്‍ഥിച്ചെങ്കിലും കാര്‍ത്തിക് വഴങ്ങിയില്ല. തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടോടെ വേളാച്ചേരി മേല്‍പ്പാലത്തില്‍നിന്ന് ശോഭ ചാടുകയായിരുന്നു. പരിസരവാസികള്‍ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വേളാച്ചേരി പോലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ക്രോംപ്പെട്ട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷമാകാത്തതിനാല്‍ ആര്‍.ഡി.ഒ. അന്വേഷണത്തിന് ഉത്തരവിട്ടു.

See also  ഏവിയേഷൻ വിദ്യാർത്ഥിനി ബംഗളൂരിൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article