പ്രധാനമന്ത്രി നേരിട്ട് വിളിച്ചു; കേന്ദ്രമന്ത്രിയാകാന്‍ സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് തിരിച്ചു

Written by Taniniram

Published on:

നിയുക്ത തൃശൂര്‍ എം.പി സുരേഷ് ഗോപി ദില്ലിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ഫോണില്‍ നേരിട്ട് വിളിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ദില്ലിയിലേക്ക് തിരിക്കുന്നത്. അമിത്ഷായും സുരേഷ് ഗോപിയെ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍ മന്ത്രിയാകുന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. ബംഗ്ലൂരിലെത്തിയ ശേഷം അവിടെ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകും. ഭാര്യ രാധികയും സുരേഷ് ഗോപിയ്‌ക്കൊപ്പമുണ്ട്. മന്ത്രിയായാല്‍ ഏത് വകുപ്പ് ലഭിക്കും എന്ന ആകാംക്ഷയിലാണ് കേരളം. രണ്ട് തവണ തോറ്റിട്ടും പിന്മാറാതെ തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് സുരേഷ് ഗോപിയെ വിജയത്തിലെത്തിച്ചത്. അദ്ദേഹം തീരുമാനിച്ചു ; ഞാന്‍ അനുസരിക്കുന്നൂവെന്നാണ് ഡല്‍ഹിയിലേക്കുളള യാത്രയ്ക്ക് മുമ്പ് സുരേഷ് ഗോപി പറഞ്ഞത്.

See also  സിഎംആർഎൽ കേസ്: വിധി ഇന്ന്…

Related News

Related News

Leave a Comment