തൃശൂര്‍ : കെ.മുരളീധരന്റെ തോല്‍വില്‍ കടുത്ത നടപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. പോസ്റ്റര്‍ വിവാദത്തില്‍ തുടങ്ങി കൂട്ടത്തല്ലില്‍ സമാപിച്ച തൃശൂര്‍ ഡിസിസിയെ പിരിച്ചുവിടും. നേതാക്കളുടെ പക്വതയില്ലാത്ത നടപടികളില്‍ ഹൈക്കമന്റ് അതൃപ്തി പ്രകടിപ്പിച്ചു. ജോസ് വളളൂരും എം.പി വിന്‍സെന്റും ഇന്നലെ ഡല്‍ഹിയിലെത്തി കെസി വേണുഗോപാലിനെയും വിഡി സതീശനെയും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെയും കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ വിശദീകരണങ്ങളില്‍ നേതാക്കള്‍ തൃപ്തരായില്ല. ഇരുവരുടെയും സംഘടനാ ചുമതലകളില്‍ നിന്നുളള രാജി ആവശ്യപ്പെട്ടൂവെന്നാണ് വിവരം. തൃശൂര്‍ ഓഫീസിലെ കൂട്ടത്തല്ലിന്റെ സിസിടിവി ദൃശ്യങ്ങളുമായാണ് ജോസ് വള്ളൂര്‍ ഡല്‍ഹിയില്‍ എത്തിയത്. ഏകപക്ഷീയമായി തനിക്കെതിരെ മാത്രം നടപടിയെടുക്കരുതെന്ന് ജോസ് വള്ളൂര്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ 11 മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന കെ.സുധാകരന്‍ തുടര്‍ നടപടികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. പാലക്കാട് എംപി വി.കെ ശ്രീകണ്ഠന് ഡിസിസിയുടെ ചുമതല കൈമാറുമെന്നാണ് സൂചന.