ഡിസിസിയിലെ കൂട്ടത്തല്ലിനെ പരിഹസിച്ച് പത്മജ

Written by Taniniram

Published on:

തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ വീണ്ടും പരിഹസിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് പത്മജ. തൃശൂരിൽ പോസ്റ്ററിൽ വന്നവർ മാത്രമല്ല വില്ലന്മാർ. അവരുടെ ശിങ്കിടികളും വില്ലന്മാരായുണ്ടെന്നും പത്മജ പറഞ്ഞു. നേതാക്കൾ പറയും ശിങ്കിടികൾ നടപ്പാക്കും. പറഞ്ഞത് കേട്ടില്ലെങ്കിൽ ദില്ലിയിലെ വലിയ നേതാവിൻ്റെ പേരും സംസ്ഥാനത്തെ ഒരു നേതാവിന്റെ പേരും പറയും. നേതാക്കൾ വന്നാൽ ഡിസിസി പ്രസിഡന്റ്റിനെ വരെ കാറിൽ കയറ്റാതെ ഇടിച്ചു കയറുമെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ പരിഹാസവുമായി പത്മജ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ സ്നേഹസന്ദേശ യാത്രക്കാർ തമ്മിൽ തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടയടി. പത്മജ കോൺഗ്രസിൽ നിന്ന് പോയത് തൃശൂരിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തും എന്ന് പറഞ്ഞത് ഇതാണല്ലേ എന്നും പത്മജ എന്നുമായിരുന്നു ഫേസ്ബുക്കിൽ പദ്മജയുടെ പരിഹാസം.

See also  ബിജെപിയില്‍ പത്മജയ്ക്ക് എന്ത് പദവി ലഭിക്കും ?

Related News

Related News

Leave a Comment