അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി

Written by Taniniram

Published on:

ജനവാസ മേഖലയിലിറങ്ങി ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. ഇടുക്കി അതിര്‍ത്തിയോട് ചേര്‍ന്ന വെള്ളിമല വനത്തിലാണ് കൊമ്പനെ തുറന്നുവിടുക. കമ്പം പൂശാനംപെട്ടി പ്രദേശത്തുവെച്ചാണ് ഇന്നലെ അര്‍ധരാത്രിയോടെ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവെച്ചത്.

ആഴ്ചകൾക്ക് മുമ്പാണ് ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി കുമളി പെരിയാർ ടൈഗർ റിസർവിലെ മേഘമല വനമേഖലയിൽ തുറന്നുവിട്ടത്. റേഡിയോ കോളറും ഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ദിവസങ്ങൾക്കകം തമിഴ്നാട്ടിലെ തേനിയിലെ ജനവാസ മേഖലയിൽ കൊമ്പൻ ഇറങ്ങി.

See also  ഡബിൾ ദമാക്ക :സുരേഷ് ഗോപിക്ക് പുറമെ മറ്റൊരു മന്ത്രി കൂടി കേരളത്തിൽ നിന്ന്

Leave a Comment