കൺസഷൻ ഇനി മൊബൈൽ ആപ്പ് വഴി; രക്ഷിതാക്കൾക്ക് ഓൺലൈനായി കൺസഷന് അപേക്ഷിക്കാം…

Written by Web Desk1

Published on:

വിദ്യാർത്ഥികൾക്ക് ഇനി കൺസഷൻ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കും. രക്ഷാകർത്താക്കൾക്ക് ഓൺലൈനായി കൺസഷന് അപേക്ഷിക്കാമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു . ബസ് സ്റ്റാൻ്റുകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഉടനടി നടപടിയെടുക്കും. വിഷയം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം അനുകൂലമായാൽ ആറ് മാസത്തിനുള്ളിൽ കെഎസ്ആർടിസി രാജ്യത്തെ നമ്പർ വണ്ണാക്കും.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ താൻ എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നു. ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇൻസ്പെക്ടർമാർ വേണമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുന്നു. ദിവസം 250 പേർക്ക് ടെസ്റ്റിന് അവസരം നൽകണമെന്ന് ആണെങ്കിൽ ഹൈക്കോടതി അത് പറയട്ടെ. കോടതി പറയുന്നതുപോലെ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  ഗവര്‍ണറെ തടയല്‍ ഗൗരവത്തിലെടുത്ത് കേന്ദ്രം…ആരിഫ് മുഹമ്മദ് ഖാന് Z പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Related News

Related News

Leave a Comment