മര്‍ദ്ദിക്കുന്നുവെന്ന നിരന്തരം പരാതി കാരണം 14 കാരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ച് …

Written by Web Desk1

Published on:

ഉത്തർപ്രദേശ് (Utharpradesh) ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം നടന്നത്. മര്‍ദ്ദിക്കുന്നുവെന്ന് നിരന്തരം മാതാപിതാക്കളോട് പരാതി പറഞ്ഞ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 14 കാരന്‍. തൂവാല ഉപയോഗിച്ച് ഏഴ് വയസുകാരിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

മകളെ കാണാനില്ലെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് സംഭവത്തില്‍ ഇടപെടുന്നത്. 14കാരനും കുട്ടിയെ കാണാനില്ലെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. രണ്ട് കുട്ടികളെയും ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്നതാണ്. പൊലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 14കാരനിലേക്കെത്തിയത്.

Related News

Related News

Leave a Comment