ഷുഗര്‍-ഫ്രീ എന്ന പേരിൽ വരുന്ന പാക്കറ്റ് ഫുഡുകളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ഐസിഎംആര്‍.ഫുഡ് സേഫ്റ്റിയുടെ ലേബൽ കണ്ട് ആരോഗ്യകരമാണെന്ന് കരുതി വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോഗ്യകരമാണെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു
കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് ഇത്തരം ഫുഡുകളിൽ കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങളിലെ ലേബലിൽ ഉയര്‍ന്ന കലോറിയും ഗ്ലൈസെമിക് സുചികയും സൂചിപ്പിക്കണമെന്നും ഐസിഎംആർ പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.
വെറും 10 ശതമാനം പഴച്ചാർ മാത്രമാണ് യഥാർഥ ഫ്രഷ് ജ്യൂസ് പാനീയങ്ങളിൽ അടങ്ങിയിരിക്കുന്നത്. നോ-കൊളസ്‌ട്രോള്‍ എന്ന പേരിൽ ഇറങ്ങുന്ന ഭക്ഷണങ്ങളിൽ 100 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവണമെന്നും ഐ സി എം ആർ പറയുന്നു . ഭക്ഷണത്തിന്റെ പേര്, ചേരുവകളുടെ പട്ടിക, ബ്രാന്‍ഡിന്റെ പേര്, കാലാവധി, അലര്‍ജന്‍ ഡിക്ലറേഷന്‍ എന്നിവ ഒരു ലേബലില്‍ ഉണ്ടാവമെന്നും ഐസിഎംആർ വ്യക്തമാക്കി.