ഉമിനീർ ഗ്രന്ഥിയിൽ നാല് സെന്റീമീറ്റർ നീളമുള്ള കല്ല് നീക്കം ചെയ്ത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി

Written by Web Desk1

Published on:

കൊടുങ്ങല്ലൂർ: കടുത്ത വേദനയും പഴുപ്പും ആയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ യുവാവിന്റെ ഉമിനീർ ഗ്രന്ഥിയിൽ കല്ല് കണ്ടെത്തുകയായിരുന്നു. യുവാവിൻ്റെ ഉമിനീർ ഗ്രന്ഥിയിൽ നിന്നും 4 സെന്റീമീറ്റർ നീളമുള്ള കല്ല് ഡോക്‌ടർമാർ നീക്കം ചെയ്തു. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ ഇ.എൻ.ടി സർജൻ ഡോ.അസീനയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. വായിൽ വേദനയും പഴുപ്പും അനുഭവപ്പെട്ടതിനെ തുടർന്നാണ് 46 വയസുകാരൻ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഉമിനീർ ഗ്രന്ഥിയിൽ കല്ല് കണ്ടെത്തുകയായിരുന്നു.

ഒന്നര മണിക്കൂറോളം സമയം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നാല് സെന്റീമീറ്റർ നീളവും, രണ്ട് സെന്റീമീറ്റർ വീതിയുമുള്ള കല്ല് നീക്കം ചെയ്ത‌ത്. ഡോക്ടർമാരായ കെ.ജെ. ജീന, ദിവ്യ ഗോപിനാഥൻ, അനസ്തേഷ്യ ഡോക്ടർമാരായ വി.എ. ശ്യാംകുമാർ, ഡോ. റഷീദ്, സീനിയർ നഴ്‌സിംഗ് ഓഫീസർ വി. ദീപ, നഴ്സിംഗ് ഓഫീസർ സോണിയ മേരി, എം.എ. അഞ്ജുമോൾ, പ്രീത ജോൺ എന്നിവരും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.

See also  കുഞ്ഞിന് മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയിൽ

Related News

Related News

Leave a Comment