ഇടുക്കിയില്‍ രണ്ട് വയസുകാരിയെ പൊട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ബന്ധുവിന്റെ ശ്രമം. ഇടുക്കി പൈനാവില്‍ വൈകുന്നേരം 5ന് ആയിരുന്നു കൊടുംക്രൂരത അരങ്ങേറിയത്. ആക്രമണം തടയാന്‍ ശ്രമിച്ച കുട്ടിയുടെ മുത്തശ്ശിയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൈനാവ് സ്വദേശികളായ അന്നക്കുട്ടിയ്ക്കും കൊച്ചുമകള്‍ക്കും നേരെയാണ് ആക്രമണം നടന്നത്.
അന്നക്കുട്ടിയുടെ മരുമകനും കുട്ടിയുടെ അമ്മാവനുമായ കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇയാള്‍ കുട്ടിയെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തില്‍ പരിക്കേറ്റ അന്നക്കുട്ടി സന്തോഷിന്റെ ഭാര്യ മാതാവാണ്. പ്രതിയുടെ ഭാര്യ സഹോദരന്റെ മകള്‍ക്ക് നേരെയാണ് വധശ്രമം ഉണ്ടായത്.