Thursday, June 19, 2025

പ്രസവ വേദനയുമായെത്തിയ യുവതിയോട് ഡോക്ടര്‍ പറഞ്ഞത് ഗ്യാസിന്റെ പ്രശ്‌നമെന്ന്; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ മരണത്തില്‍ പ്രതിഷേധം

Must read

- Advertisement -

ആലപ്പുഴ : നവജാത ശിശുവിന്റെ മരിച്ച സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വന്‍ പ്രതിഷേധം. വണ്ടാനം സ്വദേശികളായ ദമ്പതികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്ന സമയത്ത് ഡോക്ടറെ സമീപിച്ചെങ്കിലും ലേബര്‍ റൂമിലേക്ക് മാറ്റിയില്ല. ഗ്യാസിന്റെ പ്രശ്‌നമെന്ന് ഡോക്ടര്‍ പറഞ്ഞെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചുവെന്നുമാണ് ആരോപണം. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ ഐസിയുവിലേക്ക് മാറ്റിയിരുന്നു. പിന്നീട് മരണപ്പെടുകയായിരുന്നു.

കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. ചികിത്സാപ്പിഴവില്‍ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

See also  ഗേറ്റ് തകർന്നുവീണ് സ്ത്രീക്ക് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article