Thursday, April 17, 2025

സുരേഷ് ഗോപി ജയിക്കാൻ വഴിപാട് നേർന്നു: ആറടി നീളത്തിലുള്ള ശൂലം കവിളിൽ തറച്ച് ചിയാരം സ്വദേശി

Must read

- Advertisement -

തൃശൂർ: സുരേഷ് ഗോപിക്കായി ആറടി നീളമുള്ള ശൂലം കവിളിൽ തറച്ച് വഴിപാട്. ചിയ്യാരം സ്വദേശി സന്തോഷാണ് ആറടി നീളം വരുന്ന ശൂലം കവിളിൽ തറച്ചത്. സ്വരാജ് റൗണ്ടിൽ മണികണ്ഠൻ ആലിനടുത്ത് മുരുകന്റെ ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്.

74,686 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് സുരേഷ് ഗോപി ലോകസഭയിലേക്ക് ജയിച്ചത്. സുരേഷ് ഗോപിയോട് മന്ത്രി ആകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെ ചോദിക്കരുതെന്നും മന്ത്രിയാക്കുമോയെന്ന് ചോദിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ സുരേഷ് ഗോപി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. തൃശൂരിലെ വിജയാഘോഷത്തിനാണ് യാത്ര. നിരവധി പ്രവർത്തകർ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തി.

See also  ഫെബ്രുവരി 14 മുതല്‍ 28 വരെ സംസ്ഥാനത്ത് വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം; കുഞ്ഞുങ്ങളുടെ വയറിളക്കം പ്രതിരോധിക്കാനുളള മാര്‍ഗ്ഗങ്ങള്‍ അറിയാം.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article