Tuesday, June 17, 2025

സുരേഷ് ഗോപി ജയിച്ചു…പന്തയത്തില്‍ തോറ്റ ബൈജുതെക്കന്റെ കാര്‍ പോയി…

Must read

- Advertisement -

തൃശ്ശൂര്‍: സുരേഷ് ഗോപി ജയിച്ചാല്‍ തന്റെ കാര്‍ നല്‍കുമെന്നുള്ള പന്തയം പാലിക്കുമെന്ന് ചാവക്കാട് സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബൈജു തെക്കന്‍. കെ.മുരളീധരന്‍ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കാര്‍ നല്‍കാമെന്ന് പറഞ്ഞ് പന്തയം വെച്ചത്. വ്യാഴാഴ്ച രാവിലെ നാട്ടിലെ ക്ഷേത്ര പരിസരത്തുവെച്ചാകും സുഹൃത്തിന് കാര്‍ കൈമാറുക. കെ. മുരളീധരന്‍ വിജയിക്കുമെന്നാണ് അടിയുറച്ച് വിശ്വസിച്ചിരുന്നതെന്നും അതിനാലാണ് കാര്‍ നല്‍കുമെന്ന് പറഞ്ഞതെന്നും ബൈജു പ്രതികരിച്ചു.

സുഹൃത്തായ ചില്ലിസുനിയോടാണ് ചായ കുടിക്കുന്നതിനിടയില്‍ പന്തയത്തിലേര്‍പ്പെട്ടത്. കെ.മുരളീധരന്‍ തോറ്റല്‍ തന്റെ വാഗണര്‍ കാര്‍ നല്‍കുമെന്നായിരുന്നു പറഞ്ഞത്. വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. ചില്ലിസുനി ബിജെപി പ്രവര്‍ത്തകനാണ്.

See also  അത്യാവശ്യത്തിന് ക്യാഷ് കൈയ്യിലെടുത്തോ, യുപിഐ പേയ്‌മെന്റ് തകരാറില്‍, ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ ഇടപാടുകള്‍ തടസ്സപ്പെടുന്നെന്ന് പരാതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article