വീട്ടിൽ ഈ അഞ്ചുകാര്യങ്ങൾ വൃത്തിയോടെ ഉണ്ടെങ്കിൽ ഐശ്വര്യം കളിയാടും… ഇല്ലെങ്കിൽ ഫലം വിപരീതം

Written by Web Desk1

Updated on:

വീട്ടിൽ ഐശ്വര്യമുണ്ടാകണമെന്ന് ആഗ്രഹിക്കാത്തവർ ആരാണുണ്ടാവുക? വെറുതേ ആഗ്രഹിച്ചാൽ മാത്രം പോര, അതിനുവേണ്ട കാര്യങ്ങൾ കൂടി ചെയ്യണം. നിസാരമായ അഞ്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ ഐശ്വര്യം കളിയാടുമെന്നാണ് വിശ്വാസം.

കല്ലുപ്പ്, അരി, കുങ്കുമം, മഞ്ഞൾ ,നാണയം എന്നിവയാണ് ലക്ഷ്മീ പ്രീതികരമായ അഞ്ചു വസ്തുക്കൾ.ആരും അധികം വിലകൽപ്പിക്കാത്ത ഒന്നാണ് കല്ലുപ്പ്.

കല്ലുപ്പ്
ആരോഗ്യത്തിനൊപ്പം ഐശ്യര്യത്തിനും കല്ലുപ്പിന്റെ സ്ഥാനം പരമപ്രധാനമാണ്. വീടിനും വീട്ടുകാർക്കും പ്രശ്നമായ നെഗറ്റീവ് ഊർജത്തെ ഒന്നടങ്കം പുറത്താക്കി പോസിറ്റീവ് ഊർജത്തെ നിറയ്ക്കുമെന്നതാണ് കല്ലുപ്പിന്റെ ഏറ്റവും വലിയ പ്ളസ് പോയിന്റ്. കല്ലുപ്പ് കട്ടിലിനടിയിൽ വച്ചാൽ ഐശ്വര്യം ഉണ്ടാവുമെന്ന് പണ്ടുള്ളവർ വിശ്വസിച്ചിരുന്നു. ആരോഗ്യത്തിനും കല്ലുപ്പിന് കാര്യമായ സ്വാധീനമുണ്ട്. ഒന്നാന്തരം അണുനാശിനിയാണ്. മുറിവുകൾ കഴുകാൻ കല്ലുപ്പിട്ട ചൂടുവെള്ളം ഉപയോഗിക്കാറുണ്ട്. പൊടിയുപ്പ് കല്ലുപ്പിന് പകരം ആവില്ല. ഉപ്പ് പൂർണമായും തീരുന്നതിനുമുമ്പ് വാങ്ങാനും ശ്രദ്ധിക്കണം.

കുങ്കുമം
ലക്ഷ്മീ പ്രീതികരമായ മറ്റൊരു വസ്തുവാണ് കുങ്കുമം . ശക്തിയുടെ പ്രതീകമായാണ് കുങ്കുമത്തെ കണക്കാക്കുന്നത് . ദേവീസ്വരൂപമായ കുങ്കുമം നെറ്റിത്തടത്തിൽ ബിന്ദു രൂപത്തിൽ അണിയുന്നതാണ് ശ്രേഷ്ഠം. തൊടുമ്പോൾ നിലത്തുവീഴാതെ പ്രത്യേകം സൂക്ഷിക്കുകയും വേണം. കുങ്കുമം സൂക്ഷിക്കുന്ന ചെപ്പും സ്ഥലവും എപ്പോഴും വൃത്തിയുള്ളതായിരിക്കണം. ശുദ്ധവും വൃത്തിയും ഇല്ലാത്തപ്പോൾ ഇതിൽ തൊടുന്നതും അരുത്.

അരി
അന്നപൂർണേശ്വരിയുടെ പ്രതീകമാണ് അരി. പാചകാവശ്യത്തിന് അരി അളന്നെടുത്താൽ അതിൽ നിന്ന് ഒരു ചെറുപിടി അരി തിരിച്ച് ഇടുന്ന രീതി ചിലയിടങ്ങളിൽ ഇപ്പോഴും ഉണ്ട്. ഇങ്ങനെ ചെയ്താൽ വീട്ടിൽ അരിക്ക് പഞ്ഞമുണ്ടാവില്ല എന്നാണ് വിശ്വാസം. അരിക്ക് പഞ്ഞമുണ്ടായാൽ വീട്ടിൽ പട്ടിണി നടമാടുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. നിലത്ത് ചിതറിക്കിടക്കുന്ന അരിമണിയിൽ ചവിട്ടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. അരി സൂക്ഷിക്കുന്ന സ്ഥലം ശുദ്ധവും വൃത്തിയും ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

മഞ്ഞൾ
മഞ്ഞൾ ഉപയോഗിക്കുന്നതിനു അനുസരിച്ച് കരുതി വയ്ക്കണം എന്നാണു പ്രമാണം. കൂടാതെ പവിത്രമായ മഞ്ഞൾ നിലത്തിട്ടു ചവിട്ടാനും പാടില്ല. മഞ്ഞൾ പറ സമർപ്പിച്ചശേഷം പ്രസാദമായി ലഭിക്കുന്ന മഞ്ഞൾ കഷണം ഭവനത്തിൽ സൂക്ഷിക്കണം.

നാണയം
ഒരു കുടുക്കയിൽ നാണയങ്ങൾ സൂക്ഷിക്കുന്നത് ലക്ഷ്‌മീ പ്രീതികരമാണ്. ഒരിക്കലും ധനത്തിനു ഭവനത്തിൽ ബുദ്ധിമുട്ടുണ്ടാവരുത് എന്നാണ് ഈ സങ്കൽപത്തിന് പിന്നിൽ.ഈ അഞ്ചുകാര്യങ്ങളുടെയും കാര്യത്തിൽ ശ്രദ്ധപുലർത്തിയാൽ ജീവിതത്തിൽ എപ്പോഴും ഐശ്യര്യം നിറഞ്ഞാടുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.

See also  ഇന്നത്തെ നക്ഷത്രഫലം

Leave a Comment