ഇന്നത്തെ നക്ഷത്രഫലം

Written by Web Desk1

Published on:

ജൂൺ 05, 2024

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ധനതടസ്സം, ഇച്ഛാഭംഗം, കലഹം, അഭിമാനക്ഷതം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ഉപയോഗസാധനലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, മനഃപ്രയാസം, ശരീരസുഖക്കുറവ്, പരീക്ഷാപരാജയം, ഇച്ഛാഭംഗം, നഷ്ടം, ഉപയോഗസാധന നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, നേട്ടം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉപയോഗസാധനലാഭം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. ബിസിനസിൽ നിന്ന് വരുമാനം കുറയാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, അഭിമാനം, തൊഴിൽ ലാഭം, അനുകൂലസ്ഥലം മാറ്റയോഗം, ഉപയോഗ സാധനലാഭം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ ഫലവത്താവാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം, മനഃപ്രയാസം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം, ഉദരവൈഷമ്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, സ്ഥാനലാഭം, അനുകൂലസ്ഥലംമാറ്റയോഗം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

Leave a Comment