ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി കേജ്‌രിവാൾ വീണ്ടും ജയിലിലേക്ക്

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi) : ഇടക്കാല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ (Chief Minister Arvind Kejriwal) ഇന്ന് തീഹാർ ജയിലിൽ കീഴടങ്ങും.

ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജയിലിലേക്ക് പോകുമെന്നാണ് കെജ്‍രിവാൾ അറിയിച്ചത്. മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു.

ഇന്ന് വിധി പറയണമെന്ന് കേജ്‌രിവാളിന്‍റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ചത്തേക്ക് കോടതി ഇത് മാറ്റുകയായിരുന്നു. ഇതോടെയാണ് കേജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങുന്നത്.

See also  കേജ്‌രിവാളിന് പ്രമേഹം മൂർച്ഛിച്ചു; ഇന്‍സുലിന്‍ നല്‍കി ജയില്‍ അധികൃതര്‍

Leave a Comment