ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടം ഇന്ന്. ഏഴാം ഘട്ടത്തില്‍ എഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും. 55 ദിവസം നീണ്ട തെരഞ്ഞടുപ്പ് ഉത്സവത്തിനാണ് അവസാനമാകുന്നത്. ഇന്ന് വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും. എന്‍ഡിഎ അനുകൂല ഫലങ്ങളായിരിക്കും ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പുറത്ത് വിടുന്നത്. അതിനാല്‍ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഫലം വന്നതിന് ശേഷം മാത്രമേ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയുളളൂവെന്ന് എഐസിസി വക്താവ് പവന്‍ ഖേര അറിയിച്ചു.
എല്ലാവരും വോട്ട് ചെയ്ത് ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും അഭ്യര്‍ത്ഥിച്ചു. ഉത്തരേന്ത്യയിലെ കടുത്തഉഷ്ണം പോളിംഗ് ശതമാനത്തെ ബാധിക്കുമെന്ന ആശങ്കയും മുന്നണികള്‍ക്കുണ്ട്.